മര്‍ഹും താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ മര്‍ഹും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, റഈസുല്‍ ഉലമ ഈ സുലൈമാന്‍ ഉസ്താദ്‌ , കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, സുല്‍ത്തനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍,

സയ്യിദ്‌ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഇവരുടെ നേതൃത്വം അംഗീകരിച്ചു ഓണ്‍ലൈന്‍ രംഗത്ത്‌ ഇസ്ലാമിക സേവന പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ രൂപം കൊണ്ട ലോകത്തിലെ ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ്‌ റൂമാണ് അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. ഖുര്‍ആന്‍ , ഹദീസ്‌ , വിശ്വാസം, കര്‍മ്മ ശാസ്ത്രം, ആത്മസംസ്ക്കരണം, മാലമൌലിദുകള്‍, ബുര്‍ദ, ഹദ്ദാദ് റാത്തീബ് , വാര്‍ത്തകള്‍, ക്വിസ്സ് തുടങ്ങിയ വിഷയങ്ങള്‍ മലബാര്‍ ക്ലാസ്സ്‌ റൂമില്‍ നടന്നുവരുന്നു. വിവര സാങ്കേതിക വിദ്യ അനുദിനം പുരോഗതിയുടെ പുത്തന്‍ പടവുകള്‍ താന്ടുകയും ഒപ്പം ധാര്‍മ്മികതയും സദാചാര ബോധവും അതോടൊപ്പം നശിച്ചു കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ ദശാ സന്ധിയിലാണ് 14 സംവല്സരങ്ങള്‍ക്കപ്പുറം നിസ്വാര്തരായ ഒരു കൂട്ടം സുന്നി പ്രവര്‍ത്തകര്‍ സുന്നി ലോകത്തിന്‍റെ ആദ്യ തല്‍സമയ ഓണ്‍ ലൈന്‍ ക്ളാസ് റൂമായ ഈ മഹാ സംരംഭത്തിന് തുടക്കമിടുന്നത്. ഇന്ന് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം മലയാളീ മുസ്ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ ഒക്കെ സുന്നി സംഘ ചലനങ്ങളുടെ ഓരോ തുടിപ്പുകളും കിതപ്പുകളും തത്സമയം എത്തിച്ചു കൊടുക്കുന്നതോടൊപ്പം പാരമ്പര്യ വിശ്വാസ തനിമയില്‍ ഉമ്മത്തിനെ വഴി നടത്താനും ശൈതില്യത്തിന്റെ വിഷ വിത്ത്‌ വിതറുന്ന പുരോഗമന ചെകുത്താന്മാരെ കളങ്കമറ്റ തൗഹീദി ന്റെ കരിങ്കല്ഭിത്തികളാല്‍ പ്രതിരോധിക്കാനും സദാ പ്രവര്‍ത്തന സജ്ജമാണ്. കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് www.sunnionlineclass.com. സുന്നി ഓണ്‍ലൈന്‍ റേഡിയോ sunnionlineradio.com ലോകത്തിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ചാനല്‍ ആയ കേരള മലബാര്‍ ഇസ്ലാമിക്‌ക്ലാസ്സ്‌ റൂമില്‍ നിന്നും 24 മണിക്കുറും സ്ട്രീമിംഗ്