മക്ക/മദീന: ലോകത്തെ നടുക്കിയ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സഊദിയിലെ ഇരു ഹറമുകളിലും പ്രത്യേക മയ്യിത്ത് നിസ്‌കാരം നടന്നു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷമാണ് ഇരു ഹറമുകളിലും മയ്യിത്ത് നിസ്‌കാരം നടന്നത്‌ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകരും, സ്വദേശികളുമടക്കം ലക്ഷങ്ങളാണ് നിസ്‌കാരത്തില്‍ പങ്കെടുത്തത്. നിസ്‌കാരത്തിനു മുന്‍പ് ന്യൂസിലാന്‍ഡിലെ മസ്ജിദില്‍ മരണപെട്ടവര്‍ക്കുള്ള നിസ്‌കാരമെന്ന പ്രത്യേക അറിയിപ്പും ഉണ്ടായിരിന്നു. Read more