തിരൂര്‍: അന്താരാഷ്ട്ര ജല ദിനത്തോടനുബന്ധിച്ച് ‘ജലമാണ് ജീവന്‍’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരതപ്പുഴ ശുചീകരിച്ചു.

തിരുന്നാവായ മിനിപമ്പ പരിസരത്ത് നടന്ന ശുചീകരണ പ്രവൃത്തി മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു.

എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം അബൂബകര്‍ പടിക്കല്‍ പ്രമേയാവതരണം നടത്തി.
പരിസ്ഥിതി പ്രവര്‍ത്തകരായ ലത്വീഫ് കുറ്റിപ്പുറം, ഉമ്മര്‍ ചിറക്കല്‍ തിരുന്നാവായ, മുസ് ലിം ജമാഅത്ത് പുത്തനത്താണി സോണ്‍ ജനറല്‍ സെക്രട്ടറി കെ എം കുഞ്ഞു സംസാരിച്ചു. സാന്ത്വനം വളണ്ടിയര്‍മാരും പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുഴയിലേക്ക് ഒഴുക്കിവിട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
വി പി എം ബഷീര്‍ പറവന്നൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, അബ്ദുല്‍ മജീദ് അഹ്‌സനി സംബന്ധിച്ചു. മുഹമ്മദ് മാസ്റ്റര്‍ ക്ലാരി സ്വാഗതവും എ എ റഹീം നന്ദിയും പറഞ്ഞു.